ദേവലോകം, ജൂണ്‍ 25 : അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന്‍ മാര്‍ സേവേറിയോസ് മോശ ഗോര്‍ഗുന്‍ മെത്രാപ്പോലീത്തയുമായി ബന്ധപ്പെട്ടു് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും ഇന്നു് കൂടിയ പൗരസ്ത്യ എപ്പിസ്കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ചു.
യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയ്ക്കും അതിന്റെ തലവനായി മാര്‍ സേവേറിയോസ് മോശ ഗോര്‍ഗുന്‍ മെത്രാപ്പോലീത്തയ്ക്കും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നല്കിയിരുന്ന അംഗീകാരം 2010 മാര്‍ച്ചില്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവ പിന്‍വലിച്ചിരുന്നു. തുടര്‍ന്നാണു് യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് അവരുടെ സഭയുടെ പേരു് അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയെന്നാക്കിയതു്.
മലങ്കര സഭയുടെ ഭരണഘടനയ്‌ക്ക് വിരുദ്ധമായും, മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസ്സോസിയേഷന്‍ തെരെഞ്ഞെടുക്കുകയോ, പ. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് അംഗീകരിക്കുകയോ ചെയ്യാതെ, മലങ്കര സഭയുടെ അംഗീകാരമില്ലാത്ത മാര്‍ സേവേറിയോസ് മൂസാ ഗുര്‍ഗാനാല്‍ അനധികൃതമായി മേല്‍പട്ടക്കാരായി മലങ്കരയിലേയ്ക്കു് വരുന്ന ആരേയും മലങ്കര സഭയുടെ ദേവാലയങ്ങളില്‍ പ്രവേശിപ്പിക്കുകയോ, എപ്പിസ്‌കോപ്പായ്‌ക്കടുത്ത ബഹുമാനാദരവുകള്‍ നല്‍കി സ്വീകരിക്കുകയോ, അവര്‍ നേതൃത്വം നല്‍കുന്ന പ്രാര്‍ത്ഥനകളിലോ, മറ്റ് ചടങ്ങുകള്‍ക്കോ സംബന്ധിക്കുകയോ ചെയ്യുവാന്‍ പാടുള്ളതല്ലെന്ന് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവ കര്‍ശനമായി ജൂണ്‍ 19 നു് കല്‍പിച്ചിട്ടുണ്ടു് . ഇതിനു വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ആയത് പ. സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ എന്ന നിലയില്‍ പൗരസ്ത്യ കാതോലിക്കോസിന്റെ ആത്മീകാധികാരത്തിനെതിരായുള്ള വെല്ലുവിളിയായും, അച്ചടക്ക ലംഘനമായി കണക്കാക്കുന്നതും മേല്‍ നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കും. മലങ്കര സഭാംഗങ്ങളായ ആരെയെങ്കിലും, ഏതെങ്കിലും വൈദികസ്ഥാനികളായി, സേവേറിയോസ് മൂസാ ഗുര്‍ഗാനോ അദ്ദേഹത്താല്‍ അവരോധിക്കപ്പെടുന്ന ആരെങ്കിലുമോ പട്ടം കൊടുത്താല്‍ അവര്‍ക്കും ഇതു് ബാധകമായിരിക്കും എന്നും ആണു് കല്‍പന.
മലങ്കര സഭയുടെ സഹോദരീ സഭ എന്ന അംഗീകാരമില്ലാതായ അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയ്ക്കു് അഞ്ചു മെത്രാന്‍മാരുണ്ടു്.
ഇവിടത്തെ വിവാദം കഴിഞ്ഞു. പന്ത് അന്ത്യോക്യന്‍ കോര്‍ട്ടില്‍ തന്നെ.
മറുപടിഇല്ലാതാക്കൂസേവേറിയോസ് മൂസാ ഗുര്‍ഗാനെ ഓര്‍ത്തഡോക്സുകാര്‍ സ്വതന്ത്രനാക്കിയിരിക്കുന്നു. അന്ത്യോക്യന്‍ സഭക്കാര്‍ക്കു് ഒരുമിച്ചുനിന്ന് ഇന്ത്യന്‍ ഓര്‍ത്തഡോക്സുകാരോടു് പൊരുതാം.
മറുപടിഇല്ലാതാക്കൂമൂസാഗുര്ഗാനെ ഇന്ത്യന്‍ ഓര്‍ത്തഡോക്സകാര്‍ സ്വതന്ത്രനാക്കിയിരിക്കുന്നു. അന്ത്യോക്യാസഭക്കാര്‍ക്കെല്ലാം ഒരുമിച്ച് അവരെ നേരിടാം.
മറുപടിഇല്ലാതാക്കൂബസേലിയോസ് ബാവമാര്‍ കൈകോര്‍ക്കട്ടെ. ഗൂര്‍ഗാന്‍ മൂര്‍ദാബാദ്. അന്ത്യോക്യാ-മലങ്കര ബന്ധം തിരികെ വരാന്‍ ഗൂര്‍ഗാന്‍ വിരോധം കാരണമാകട്ടെ.
മറുപടിഇല്ലാതാക്കൂമാര് സേവേറിയോസ് മോശ ഗോര്‍ഗുന്‍ ശക്തനാകുകതന്നെയാണു്. പാത്രിയര്‍ക്കീസിനു തന്നെയാണദ്ദേഹം ഭീഷണി.യഥാര്‍ത്ഥ അന്ത്യോക്യാസഭ തന്റേതാണെന്നു അദ്ദേഹം വരുത്തും.ഇവിടത്തെ പ്രശ്നം കഴിഞ്ഞു.
മറുപടിഇല്ലാതാക്കൂPatriarch nu para paniyan milithi athanimar kuppiyilakki konduvanna goorgan bhootham orthodox sabhayude nashathinu
മറുപടിഇല്ലാതാക്കൂമാര് സേവേറിയോസ് മോശയെ വാഴിച്ചതും അംഗീകരിച്ചതും വിലക്കിയതുമെല്ലാം നല്ലതിനു്. ഓര്‍ത്തഡോക്സുകാര്‍ ഒറ്റക്കെട്ടാണെന്നു് സുന്നഹദോസ് തീരുമാനം വിളിച്ചുപറയുന്നു.
മറുപടിഇല്ലാതാക്കൂNothing is going to happen feared. I think the Reeth catholics who thirst for the blood of both jacobites and Orhtodox are more disappointed as soem people may find Gurgan a safe haven. Also, equation can tilt its balance. We as Indian chrsitians should establish stronglu under the 1934 constitution. All foreign elements (jacobites, Gurgan, Roamo Syrians in Malankara and more ..) can hope for more groups from other countries
മറുപടിഇല്ലാതാക്കൂWill we learn a lesson from this?
മറുപടിഇല്ലാതാക്കൂ1. All approvals of Bishops should be according to a defintely defined pattern. No bishop of the church has the authority to give Pattom without the consent of malankara Malankara assocaiationm and Synod.
2. In future more people may approach us for Pattom. It should be subject to the approval of malankara association, stastikon limiting their role etc.
Dear members
മറുപടിഇല്ലാതാക്കൂI have a question:
I head that a Ramban has deserted our Church and is all set to becoem a bishop in the jacobite Church
My question: Will we entertain anyone from other Churches who could not for some reason become a bishop there with the promise of making him a bishop in our Church?
മാര്‍ സേവേറിയോസ് മോശ ഗോര്‍ഗുന്‍ മെത്രാപ്പോലീത്തയെ വാഴിക്കുകയും സമാന്തര അന്ത്യോക്യാ സഭക്ക് പശ്ചാത്തലം ഒരുക്കുകയും ചെയ്തശേഷം മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നല്കിയിരുന്ന അംഗീകാരം ഉചിതസമയത്തു് പിന്‍വലിച്ച് രംഗം വിട്ട നടപടി യഥാര്‍ത്ഥ ലക്ഷ്യം കാണും.
മറുപടിഇല്ലാതാക്കൂമാര് സേവേറിയോസ് മോശയെ വാഴിച്ചതും അംഗീകരിച്ചതും വിലക്കിയതുമെല്ലാം ശരിയായ തീരുമാനമാണു്. മാര്‍ സേവേറിയോസ് മോശയെ വാഴിച്ചതു് സുന്നഹദോസ് അതിനായി നിയോഗിച്ച മെത്രാപ്പോലീത്തമാരുടെ കമ്മറ്റിയാണു്. മെത്രാപ്പോലീത്തമാര്‍ തോന്ന്യവാസം കാണിച്ചതല്ല. പരിശുദ്ധ അബ്ദുല്‍ മിശിഹാ ബാവ നമുക്കു ചെയ്തുതന്നതുപോലെ ഒരു കൈസഹായം നല്‍കി സത്യവിശ്വാസം നിലനിറുത്താന്‍ യൂറോപ്യവിശ്വാസികള്‍ അപേക്ഷിച്ചപ്പോള്‍ സുന്നഹദോസ് കൈക്കൊണ്ടത് തിരുസഭയുടെ പാരമ്പര്യത്തിനനുസൃതമാണു്.
ശ്രേഷ്ഠ തോമസ് പ്രഥമനെ കാതോലിക്കയാക്കിയതിനു് എന്തുന്യായമുണ്ടു്?
HH.Moosa gurgan neenaal vazatte
മറുപടിഇല്ലാതാക്കൂhttp://www.youtube.com/watch?v=xpM26ndbYts&feature=player_embedded