
കൂത്താട്ടുകുളം: സഭയ്ക്കു് വേദനയുണ്ടാക്കുന്ന നടപടികളാണു് അടുത്ത ദിവസങ്ങളില്‍ ഉണ്ടായതെങ്കിലും പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയും ലഭിക്കുന്ന ദൈവകരുണയിലൂടെ പ്രതിസന്ധികളെനേരിടുകയാണെന്നു് അന്ത്യോക്യാ സുറിയാനി സഭയുടെകീഴിലുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ തലവന്‍ പ്രാദേശിക കാതോലിക്കാ ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റി അംഗമായിരുന്ന മലങ്കര വര്‍ഗ്ഗീസ് വധിക്കപ്പെട്ട സംഭവം സംബന്ധിച്ച കേസില്‍ ഹൈക്കോടതി നിര്‍ദ്ദേശാനുസരണം സി. ബി. ഐ നടത്തുന്ന അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണു് ഈ പരാമര്‍ശം. വിശ്വാസപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്‌ചക്ക് തയാറാകരുതെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂത്താട്ടുകുളം മേഖല വഹിക്കുന്ന ത്യാഗങ്ങളെ നന്ദിപൂര്‍വം സ്മരിക്കുന്നു. 423 കേസുകളിലെ പ്രതിയാണു് താനെന്നു് അദ്ദേഹം പറഞ്ഞു
ഏപ്രില്‍ 9 നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കണ്ടനാട് മെത്രാസനത്തിന്റെ കിഴക്കന്‍ മേഖലാ ആസ്ഥാന മന്ദിരമായ `ബെത്‌ഹൂബൊ'യുടെ കൂദാശയും ഉദ്‌ഘാടനവും കൂത്താട്ടുകുളത്ത് നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മെത്രാന്‍മാരായ ഐസക്ക് മാര്‍ ഒസ്‌താത്തിയോസ് (മൈലാപ്പൂര്‍) സക്കറിയാസ് മാര്‍ പീലക്‌സിനോസ് (മലബാര്‍), ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് (ഭക്തസംഘടനകള്‍) എന്നിവരും മുന്‍മന്ത്രി ടി.എം ജേക്കബ്, മൂവാറ്റുപുഴ എംഎല്‍എ ബാബു പോള്‍, കൂത്താട്ടുകുളം ടൗണ്‍ കത്തോലിക്കാ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ എട്ടുപറയില്‍, ആര്‍. ശ്യാംദാസ്, സി.പി സത്യന്‍, എന്നിവര്‍ പ്രസംഗിച്ചു.
.